നോട്ട് നിരോധനം: പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കാൻ മമതയുടെ ആഹ്വാനം
text_fieldsകൊല്‍ക്കത്ത: മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിെൻറ ഒന്നാം വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനം വൻ ദുരന്തമായിരുന്നു. നവംബർ എട്ടിന് കരിദിനം ആചരിക്കുമെന്നും സമ്പദ്വ്യവസ്ഥയെ തകർത്ത നോട്ട് നിരോധന അഴിമതിക്കെതിരെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഫോേട്ടാ കറുപ്പാക്കി പ്രതിഷേധിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. ട്വിറ്ററിൽ സ്വന്തം പ്രൊഫൈൽ ഫോേട്ടാ മമത കറുപ്പു നിറമാക്കിയിട്ടുണ്ട്.
#Noteban is a disaster. On #Nov8BlackDay to protest against this scam that destroyed the economy, let us also change our Twitter DP to black
— Mamata Banerjee (@MamataOfficial) November 6, 2017
ജി.എസ്.ടിയെയും മമത രൂക്ഷമായി വിമർശിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്' ആണ് ജി.എസ്.ടി എന്ന് അവര്‍ ആരോപിച്ചു.
Great Selfish Tax (GST) to harass the people.To take away jobs. To hurt businesses. To finish the economy. GoI totally failed to tackle #GST
— Mamata Banerjee (@MamataOfficial) November 6, 2017
ജി.എസ്.ടി തൊഴിലവരസരങ്ങള്‍ ഇല്ലാതാക്കി. കച്ചവട മേഖലക്ക് ക്ഷതമേല്‍പ്പിക്കുകയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തു. ജി.എസ്.ടി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും മമത ട്വിറ്ററിലൂടെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.